നടിയെ ആക്രമിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന് ദിലീപ്. ഇക്കാര്യം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പൊലീസിന്റെ അന്വേഷണം പക്ഷപാതപരമാണെന്ന് ദിലീപ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണു ദിലീപിന്റെ നീക്കം. ഇദ്ദേഹത്തിന്റെ അമ്മയും നേരത്തെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2018 ഫെബ്രുവരി 17നാണ് ഡബ്ബിങ്ങിനായി കൊച്ചിയിലേക്കു വരുകയായിരുന്ന നടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ മുഖ്യസൂത്രധാരൻ ദിലീപാണെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. നടി ആക്രമിക്കപ്പെട്ട കേസില്‍ വീഡിയോ ദൃശ്യങ്ങള്‍ കാണണം എന്നാവശ്യവുമായി ദിലീപ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നതാണ്. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ വനിതാ ജഡ്ജിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടിയും കോടതിയെ സമീപിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും കേസിന്റെ വിസ്താരം പൂര്‍ത്തിയായിട്ടില്ല. നടന്‍ ദിലീപടക്കം 12 പേരാണ് പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനിയും ഇയാളുടെ സഹായി ഡ്രൈവര്‍ മാര്‍ട്ടിനും ജയിലിലാണ്. കേസില്‍ എട്ടാം പ്രതിയായ ദിലീപിന് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഓടുന്ന വാഹനത്തിനുള്ളില്‍ നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ മുഖ്യപ്രതി പള്‍സര്‍ സുനി പകര്‍ത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടാണ് ദിലീപ് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യുമെന്ന് വാദിച്ച പ്രോസിക്യൂഷന്‍ ദിലീപിന്റെ വാദത്തെ ശക്തമായി എതിര്‍ത്തു. ഇത് പരിഗണിച്ചാണ് കോടതി ദിലീപിന്റെ ഹര്‍ജി തള്ളിയത്. കേസിന്റെ വിചാരണ ഉടന്‍ തുടങ്ങുമെന്നാണ് സൂചന. ഒന്നാം പ്രതി സുനി അടക്കം ഏഴു പേര്‍ക്കെതിരേയാണ് പോലീസ് ആദ്യ കുറ്റപത്രം നല്‍കിയിരുന്നത്. പിന്നീട് ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ദിലീപ് അടക്കമുള്ള മറ്റു പ്രതികള്‍ക്കെതിരേ അനുബന്ധ കുറ്റപത്രം നല്‍കുകയായിരുന്നു.
യോയോ ടെസ്റ്റില്‍ പരാജയപ്പെട്ട് ഇന്ത്യ എ ടീമില്‍ നിന്ന് പുറത്ത് പോയ സഞ്ജു സാംസണ് പിന്തുണയുമായി പ്രമുഖ ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ. സഞ്ജുവിന് ഇന്ത്യ എ ടീമില്‍ ഇടം ലഭിക്കാത്തത് ഖേദകരം എന്ന് കുറിച്ച ഭോഗ്ലെ ശാരീരികക്ഷമതാ പരീക്ഷ എല്ലാവര്‍ക്കും ഒരുപോലെയാണെങ്കിലും സഞ്ജുവിനെ പോലുള്ള ഒരു പ്രതിഭയ്ക്ക് അവസരം നഷ്ടമായത് സങ്കടകരമെന്നും കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയാണ് ഭോഗ്ലേ സഞ്ജുവിന് പിന്തുണ അറിയിച്ചത്.
ഇന്ത്യ എ ടീമിന്റെ ഇംഗ്ലണ്ട് പര്യനടത്തിനുള്ള ടീമില്‍ നിന്നാണ് സഞ്ജുവിനെ യോയോ ടെസ്റ്റ് പാസാകാത്തതില്‍ പുറത്താക്കിയത്. സഞ്ജുവിനെ കൂടാതെ ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യ എ ടീം ലണ്ടനിലേക്ക് തിരിച്ചു. യോയോ ടെസ്റ്റ് വിജയിക്കുന്നതിന് 16.1 മാര്‍ക്കാണ് വേണ്ടത്. എന്നാല്‍ സഞ്ജുവിന് ഈ ലക്ഷ്യത്തിലെത്താന്‍ ആയില്ല. ഇതാണ് സഡ്ജുവിന് തിരിച്ചടിയായത്. നേരത്തെ യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായിരുന്നു. അഫ്ഗാനെതിരെയുളള മത്സരത്തില്‍ നിന്നാണ് ഷമി പുറത്തായത്.

Comments
Post a Comment