Posts

കനത്ത മഴ: കോഴിക്കോട് ജില്ലയിലെ രണ്ട് പഞ്ചായത്തിലെ സ്‌കൂളുകള്‍ക്കും കോട്ടയം ജില്ലയിലെ ചില സ്കൂളുകള്‍ക്കും ഇന്ന് അവധി

Image
 കോഴിക്കോട് ജില്ലയിലെ രണ്ട് പഞ്ചായത്തിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കൂടരഞ്ഞി, കാരശേരി പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി നല്‍കിയത്. കനത്ത മഴയെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഹയര്‍സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും കോട്ടയം താലൂക്കിലെ ആർപ്പൂക്കര, അയ്മനം, കുമരകം, തിരുവാർപ്പ് എന്നീ പഞ്ചായത്തുകളിലെ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. കൈപ്പുഴ എസ്‌കെവി  എൽപിഎസ്, പുന്നത്ര സെന്റ് ജോസഫ്സ് ഹൈസ്കൂൾ, അയർക്കുന്നം ജിഎൽപിഎസ്, മണർകാട് ജിയുപിഎസ് എന്നിവിടങ്ങളിലാണു ക്യാംപുകൾ. അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇന്നു കടൽക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കേരള തീരത്തു തിരമാലകളുടെ ഉയരം 3.7 മീറ്റർ വരെയാകാം. കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ ലക്ഷദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തും കേരള, കർണാടക തീരങ്ങളിലും പോകരുതെന്നു കാലാവസ്ഥാകേന്ദ്...

ഫൈനലിന് മുമ്പ് വളരെയധികം റിലാക്‌സ്ഡായിരുന്നു ; മീറ്റിങ്ങ് അഞ്ച് സെക്കന്റ്‌ മാത്രമാണ് നീണ്ടുനിന്നത് ; വെളിപ്പെടുത്തലുമായി ധോണി

Image
ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇത്തവണ കിരീട നേട്ടവുമായാണ് കളം വിട്ടത്. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷമാണ് കൂടുതല്‍ കരുത്തോടെ ചെന്നൈ രാജാക്കന്മാര്‍ തിരിച്ചെത്തിയത്. ആരാധകരുടെ പ്രതീക്ഷയ്ക്ക് ചെൃറിയ തോതില്‍ പോലും കോട്ടം തട്ടാതെ പതിന്മടങ്ങ് തിരിച്ച് കൊടുക്കുകയാണ് ധോണിയും സംഘവും ചെയ്തത്. സെഞ്ചുറി നേടിയ ഷെയ്ന്‍ വാട്‌സന്റെ മികച്ച പ്രകടനത്തിലൂടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ രാജക്കന്മാര്‍ അടിയറവ് പറയിപ്പിച്ചു. അതേസമയം, ഫൈനലിന് മുമ്പെ നടന്ന മീറ്റിങ്ങ് അഞ്ച്  സെക്കന്റ്‌ മാത്രമാണ് നീണ്ടുനിന്നതെന്നാണ് ക്യാപ്റ്റന്‍ ധോണി വ്യക്തമാക്കുന്നത്. എന്നാല്‍ ഫൈനലിന് മുമ്പ് നടന്ന ടീം മീറ്റിംഗ് അഞ്ചു സെക്കന്റ് മാത്രമാണ് നീണ്ടു നിന്നതെന്ന് വെളിപ്പെടുത്തിയിരിക്കാണിപ്പോള്‍ ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി. ‘ ഫൈനലിന് മുമ്പ് ഞങ്ങള്‍ വളരെയധികം റിലാക്‌സ്ഡായിരുന്നു, ഓരോ താരങ്ങള്‍ക്കും അവരുടെ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി അറിയാമായിരുന്നു, അതു കൊണ്ട് തന്നെ ഫൈനലിന് മുമ്പ് അത് ആവര്‍ത്തിക്കേണ്ടി വന്നില്ല’ ധോണി പറഞ്ഞു. ‘ പോകൂ, അത് നേടി വരൂ, ഇത് മാത്രമാണ് അവസാന മീറ്റിംഗില്‍ കോച്ച് ഫ്‌ളെമി...

നിര്‍ണായക ഉച്ചകോടിക്കായി ട്രംപും കിമ്മും സിംഗപ്പൂരില്‍; ചരിത്ര കൂടിക്കാഴ്ച നാളെ

Image
നിര്‍ണായക ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ഭരണാധികാരി കിം ജോങ് ഉന്നും സിംഗപ്പൂരിലെത്തി. നാളെ ഇന്ത്യന്‍ സമയം രാവിലെ ആറരയ്ക്കാണ് (സിംഗപ്പൂര്‍ സമയം ഒന്‍പതു മണി) ഉച്ചകോടി. എയര്‍ ചൈന വിമാനത്തിലാണ് കിം ജോങ് ഉന്‍ എത്തിയത്. ഔദ്യോഗിക വിമാനമായ ‘എയര്‍ഫോഴ്‌സ് ഉന്‍’ സിംഗപ്പൂരിലെത്തിയിട്ടുണ്ട്. എയര്‍ചൈന വിമാനത്തില്‍ ബെയ്ജിങ്ങിലേക്കാണ് കിം പുറപ്പെട്ടതെങ്കിലും ഇടയ്ക്കു വച്ച് ദിശമാറ്റി സിംഗപ്പൂരിലേക്കെത്തുകയായിരുന്നു. ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്യാങ്ങില്‍നിന്ന് സിംഗപ്പൂര്‍ വരെയുള്ളത് കിമ്മിന്റെ ഇതുവരെയുള്ള ഏറ്റവും നീണ്ട വിമാന യാത്ര. (വിമാനയാത്രയോടു ഭയമുള്ളയാളാണ് കിം എന്ന് അഭ്യൂഹമുണ്ട്). മധ്യസിംഗപ്പൂരിലെ സെന്റ് റെജിസ് ഹോട്ടലിലാണ് താമസം. എയര്‍ഫോഴ്‌സ് വണ്ണിലാണ് ട്രംപ് എത്തിയത്. കാനഡയില്‍ ജി 7 ഉച്ചകോടി പൂര്‍ത്തിയാകും മുന്‍പാണു ട്രംപും സംഘവും പുറപ്പെട്ടത്. ഷങ്ഗ്രില ഹോട്ടലിലാണ് താമസം. കിം സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഷിയാന്‍ ലുങ്ങുമായി ചര്‍ച്ച നടത്തി. ട്രംപ് ഇന്നു ലുങ്ങിനെ കാണും. 1950-53 ലെ കൊറിയന്‍ യുദ്ധം മുതല്‍ ചിരവൈരികളായ രണ്ടു രാജ്യങ്ങളുടെ തലവ...

ലോകകപ്പ് ആവേശവുമായി വാട്ട്‌സാപ്പ് ഗ്രൂപ്പ് ; എറണാകുളത്തെ കുമ്പളം അര്‍ജന്റീനയും ബ്രസീലുമായി

Image
ലോകം ലോകകപ്പ് ആവേശത്തിലാണ്. സോഷ്യല്‍മീഡിയയില്‍ പല ടീമുകളുടെയും കളിക്കാരുടെയും പേരില്‍ ഗ്രൂപ്പുകളും പേജുകളും തുടങ്ങിയിട്ടുണ്ട്. ഇതിനൊക്കെ പുറമെ എറണാകുളം അര്‍ജന്റീനയും ബ്രസീലുമായി രൂപമെടുത്തിരിക്കുകയാണ്. എറണാകുളും കുമ്പളം സെന്ററിന് വടക്കും തെക്കുമാണ് അര്‍ജന്റീനയും ബ്രസീലുമായി മാറിയിരിക്കുന്നത്. ലോകകപ്പ് എത്തിയതോടെ ആഘോഷങ്ങള്‍ക്ക് മാറ്റുക്കൂട്ടാന്‍ ഫുട്‌ബോള്‍ ആരാധകരുടെ ഒരു വാട്ട്‌സാപ്പ് കൂട്ടായ്മയാണ് ഒരുമിച്ച് കൂടിയിരിക്കുന്നത്. അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ജേഴ്‌സിയണിഞ്ഞ് ഗ്രാമവഴികളില്‍ ആരാധകരെ കാണാം. ആവേശം കുട്ടാന്‍ നാസിക് ദോളിന്റെ അകമ്പടിയും ഉണ്ട്. കുമ്പളം വടക്കേ അറ്റത്ത് നിന്ന് അര്‍ജന്റീന ഫാന്‍സ് ഇറങ്ങിയപ്പോള്‍ കുമ്പളം സൗത്തില്‍ ബ്രസീല്‍ ഫാന്‍സ് ആഘോഷം തുങ്ങി കഴിഞ്ഞു. ലോക കപ്പ് മല്‍സരങ്ങള്‍ വലിയ സ്‌ക്രീനില്‍ കാണുവാനാണ് ഇവരുടെ തീരുമാനം. ബ്രസീല്‍ ആരാധകര്‍ കുമ്പളം സൗത്തിലും അര്‍ജന്റീന കുമ്പളം സെന്ററിലും ബിഗ് സ്‌ക്രീന്‍ ഒരുക്കും.

സുഹൃത്തിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി ; മൃതദേഹം സ്യൂട്ട്‌കേസിലാക്കി നദിയില്‍ ഒഴുക്കാന്‍ ശ്രമിക്കവെ മലയാളിയുള്‍പ്പെടെ മൂന്ന്‌പേര്‍ അറസ്റ്റില്‍

Image
സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി യമുനാ നദിയില്‍ ഒഴുക്കാന്‍ ശ്രമിച്ച മലയാളികളുള്‍പ്പെടെ മൂന്ന്‌പേര്‍ അറസ്റ്റില്‍. ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന വിശാല്‍ ത്യാഗി, പൗരുഷ്, കുട്ടു എന്നു വിളിക്കുന്ന മലയാളി മനോജ് പിള്ള എന്നിവരാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. ഇവരോടെപ്പം താമസിച്ചിരുന്ന ദീപാംശു എന്ന 23ക്കാരനെയാണ് കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഇരുപത് വയസ്സുള്ള വിശാല്‍ ത്യാഗി ഞായറാഴ്ച മദ്യപിക്കുകയും പിന്നീടുണ്ടായ വാക്ക് തര്‍ക്കം കൈയേറ്റത്തിലും കൊലപാതകത്തിലും അവസാനിക്കുകയുമായിരുന്നു. വിശാല്‍ ത്യാഗിയുടെ അനന്തിരവനാണ് കൊല്ലപ്പെട്ട ദീപാംശു. വിശാല്‍ ത്യാഗി ഗാസിയാബാദിലെ ഡോക്ടറുടെ മകനും ഈ വര്‍ഷത്തെ നിറ്റ പരീക്ഷ വിജയിച്ചയാളുമാണ്. ഉത്തരാഖണ്ഡിലായിരുന്ന മനോജ് പിള്ള അടുത്ത കാലത്താണ് ഗ്രേറ്റര്‍ നോയിഡയില്‍ എത്തിയത്. ഇവര്‍ നാലുപേരും അഞ്ച് മാസമായി ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുകയായിരുന്നു. ഞായറാഴ്ച വഴക്കിനെത്തുടര്‍ന്ന് വിശാലും പൗരുഷും കൂടി ദീപാംശുവിന്റെ കൈയും കാലും പിടിച്ചു വയ്ക്കുകയും മനോജ് പിള്ള കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് പൊലീസ് നിഗമനം. ...

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലെ സൂപ്പര്‍ താരത്തെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

Image
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ മികച്ച വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യന്‍ വിജയത്തിന് പരിശ്രമിച്ച സൂപ്പര്‍ താരത്തിന് പുറകെയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ തന്നെ താരത്തെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും കൃത്യമായ വിവരം ഉണ്ടായിരുന്നില്ല. എന്നാല്‍, ഇന്ത്യയുടെ വിജയത്തിനായി പരിശ്രമിച്ച ഹലിചരണ്‍ നര്‍സാരിയെ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മധ്യനിരയിലും മുന്‍നിരയിലും കളിക്കാന്‍ കഴിയുന്ന ഇരുപത്തിമൂന്നുകാരനായ ഇന്ത്യന്‍ താരം കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ താരമായിരുന്നു. അനസ്, ധീരജ് സിങ്ങ് എന്നിവര്‍ക്കു ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാമത്തെ സൈനിങ്ങാണ് ഹലിചരണ്‍. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ സ്ഥിരസാന്നിധ്യമായിരുന്നു ഹലിചരണ്‍. കളിക്കളത്തില്‍ മുഴുവന്‍ സമയം മികച്ച രീതിയില്‍ പ്രകടനം കാഴ്ചവെക്കുന്ന താരം മറ്റു താരങ്ങളുടെ അഭാവത്തില്‍ കഷ്ടപ്പെടുന്ന ബ്ലാസ്റ്റേഴ്‌സ് മധ്യനിരക്ക് കരുത്തു പകരുമെന്നാണ് പ്രതീക്ഷ.

നടിയെ ആക്രമിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന് ദിലീപ്. ഇക്കാര്യം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പൊലീസിന്റെ അന്വേഷണം പക്ഷപാതപരമാണെന്ന് ദിലീപ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണു ദിലീപിന്റെ നീക്കം. ഇദ്ദേഹത്തിന്റെ അമ്മയും നേരത്തെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2018 ഫെബ്രുവരി 17നാണ് ഡബ്ബിങ്ങിനായി കൊച്ചിയിലേക്കു വരുകയായിരുന്ന നടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ മുഖ്യസൂത്രധാരൻ ദിലീപാണെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. നടി ആക്രമിക്കപ്പെട്ട കേസില്‍ വീഡിയോ ദൃശ്യങ്ങള്‍ കാണണം എന്നാവശ്യവുമായി ദിലീപ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നതാണ്. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ വനിതാ ജഡ്ജിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടിയും കോടതിയെ സമീപിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും കേസിന്റെ വിസ്താരം പൂര്‍ത്തിയായിട്ടില്ല. നടന്‍ ദിലീപടക്കം 12 പേരാണ് പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനിയും ഇയാളുടെ സഹായി ഡ്രൈവര്‍ മാര്‍ട്ടിനും ജയിലിലാണ്. കേസില്‍ എട്ടാം പ്രതിയായ ദിലീപിന് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഓടുന്ന വാഹനത്തിനുള്ളില്‍ നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ മുഖ്യപ്രതി പള്‍സര്‍ സുനി പകര്‍ത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടാണ് ദിലീപ് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യുമെന്ന് വാദിച്ച പ്രോസിക്യൂഷന്‍ ദിലീപിന്റെ വാദത്തെ ശക്തമായി എതിര്‍ത്തു. ഇത് പരിഗണിച്ചാണ് കോടതി ദിലീപിന്റെ ഹര്‍ജി തള്ളിയത്. കേസിന്റെ വിചാരണ ഉടന്‍ തുടങ്ങുമെന്നാണ് സൂചന. ഒന്നാം പ്രതി സുനി അടക്കം ഏഴു പേര്‍ക്കെതിരേയാണ് പോലീസ് ആദ്യ കുറ്റപത്രം നല്‍കിയിരുന്നത്. പിന്നീട് ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ദിലീപ് അടക്കമുള്ള മറ്റു പ്രതികള്‍ക്കെതിരേ അനുബന്ധ കുറ്റപത്രം നല്‍കുകയായിരുന്നു.

Image
യോയോ ടെസ്റ്റില്‍ പരാജയപ്പെട്ട് ഇന്ത്യ എ ടീമില്‍ നിന്ന് പുറത്ത് പോയ സഞ്ജു സാംസണ് പിന്തുണയുമായി പ്രമുഖ ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ. സഞ്ജുവിന് ഇന്ത്യ എ ടീമില്‍ ഇടം ലഭിക്കാത്തത് ഖേദകരം എന്ന് കുറിച്ച ഭോഗ്ലെ ശാരീരികക്ഷമതാ പരീക്ഷ എല്ലാവര്‍ക്കും ഒരുപോലെയാണെങ്കിലും സഞ്ജുവിനെ പോലുള്ള ഒരു പ്രതിഭയ്ക്ക് അവസരം നഷ്ടമായത് സങ്കടകരമെന്നും കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയാണ് ഭോഗ്ലേ സഞ്ജുവിന് പിന്തുണ അറിയിച്ചത്. ഇന്ത്യ എ ടീമിന്റെ ഇംഗ്ലണ്ട് പര്യനടത്തിനുള്ള ടീമില്‍ നിന്നാണ് സഞ്ജുവിനെ യോയോ ടെസ്റ്റ് പാസാകാത്തതില്‍ പുറത്താക്കിയത്. സഞ്ജുവിനെ കൂടാതെ ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യ എ ടീം ലണ്ടനിലേക്ക് തിരിച്ചു. യോയോ ടെസ്റ്റ് വിജയിക്കുന്നതിന് 16.1 മാര്‍ക്കാണ് വേണ്ടത്. എന്നാല്‍ സഞ്ജുവിന് ഈ ലക്ഷ്യത്തിലെത്താന്‍ ആയില്ല. ഇതാണ് സഡ്ജുവിന് തിരിച്ചടിയായത്. നേരത്തെ യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായിരുന്നു. അഫ്ഗാനെതിരെയുളള മത്സരത്തില്‍ നിന്നാണ് ഷമി പുറത്തായത്.