ഫൈനലിന് മുമ്പ് വളരെയധികം റിലാക്‌സ്ഡായിരുന്നു ; മീറ്റിങ്ങ് അഞ്ച് സെക്കന്റ് മാത്രമാണ് നീണ്ടുനിന്നത് ; വെളിപ്പെടുത്തലുമായി ധോണി
ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇത്തവണ കിരീട നേട്ടവുമായാണ് കളം വിട്ടത്. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷമാണ് കൂടുതല്‍ കരുത്തോടെ ചെന്നൈ രാജാക്കന്മാര്‍ തിരിച്ചെത്തിയത്. ആരാധകരുടെ പ്രതീക്ഷയ്ക്ക് ചെൃറിയ തോതില്‍ പോലും കോട്ടം തട്ടാതെ പതിന്മടങ്ങ് തിരിച്ച് കൊടുക്കുകയാണ് ധോണിയും സംഘവും ചെയ്തത്.
സെഞ്ചുറി നേടിയ ഷെയ്ന്‍ വാട്‌സന്റെ മികച്ച പ്രകടനത്തിലൂടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ രാജക്കന്മാര്‍ അടിയറവ് പറയിപ്പിച്ചു. അതേസമയം, ഫൈനലിന് മുമ്പെ നടന്ന മീറ്റിങ്ങ് അഞ്ച് സെക്കന്റ് മാത്രമാണ് നീണ്ടുനിന്നതെന്നാണ് ക്യാപ്റ്റന്‍ ധോണി വ്യക്തമാക്കുന്നത്.
എന്നാല്‍ ഫൈനലിന് മുമ്പ് നടന്ന ടീം മീറ്റിംഗ് അഞ്ചു സെക്കന്റ് മാത്രമാണ് നീണ്ടു നിന്നതെന്ന് വെളിപ്പെടുത്തിയിരിക്കാണിപ്പോള്‍ ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി.
‘ ഫൈനലിന് മുമ്പ് ഞങ്ങള്‍ വളരെയധികം റിലാക്‌സ്ഡായിരുന്നു, ഓരോ താരങ്ങള്‍ക്കും അവരുടെ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി അറിയാമായിരുന്നു, അതു കൊണ്ട് തന്നെ ഫൈനലിന് മുമ്പ് അത് ആവര്‍ത്തിക്കേണ്ടി വന്നില്ല’ ധോണി പറഞ്ഞു. ‘ പോകൂ, അത് നേടി വരൂ, ഇത് മാത്രമാണ് അവസാന മീറ്റിംഗില്‍ കോച്ച് ഫ്‌ളെമിംഗ് പറഞ്ഞത്’ ധോണി കൂട്ടിച്ചേര്‍ത്തു.
ഐപിഎല്‍ താരലേലം നടന്നതിന് ശേഷം ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനെ വയസ്സന്‍ പടയെന്ന് പലരും വിശേഷിപ്പിച്ചെങ്കിലും വ്യത്യസ്ത മാച്ച് വിന്നര്‍മാര്‍ ഉണ്ടായതാണ് ടീമിന്റെ നേട്ടം.

Comments
Post a Comment